Is Piracy Site Tamilrockers Blocked Permanently? തമിഴ്‌റോക്കേഴ്സ് തിരിച്ചു വരുമോ?

Tamilrockers Blocked

ഇന്ത്യൻ ചലച്ചിത്ര നിർമാതാക്കളുടെ നെഞ്ചിൽ തീ കോരിയിട്ടായിരുന്നു 2011ല്‍ തമിഴ്‌റോക്കേഴ്‌സ് (tamilrockers) എന്ന പൈറസി വെബ്സൈറ്റിന്റെ ജനനം. ഇന്ത്യയിലെ സകല ഭാഷയിലെയും ചിത്രങ്ങൾ ഇറങ്ങിയതിനു തൊട്ടുപിന്നാലെ ഈ വെബ്സൈറ്റിൽ ലഭ്യമാകും വിധമായിരുന്നു പ്രവർത്തനം. പല തവണ പരാതി നൽകി പൂട്ടിക്കാൻ നോക്കിയെങ്കിലും ഓരോ തവണയും ഡൊമെയ്ൻ പേര് മാറ്റി ഈ വെബ്സൈറ്റ് തിരികെ വന്നുകൊണ്ടേയിരുന്നു. ലോക്ഡൗണിൽ തിയറ്ററുകൾ പൂട്ടിയതോടെ തമിഴ്‌റോക്കേഴ്‌സ് ലക്ഷ്യമിട്ടത് ആമസോൺ പ്രൈമും നെറ്റ്‌ഫ്ലിക്സും പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളെയായിരുന്നു. 

Bulbul Movie


പ്രൈമിൽ എക്സ്ക്ലുസിവ് ആയിറങ്ങിയ സൂഫിയും സുജാതയും ഹലാൽ ലവ് സ്റ്റോറിയും ഉൾപ്പെടെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതോടെ ആമസോൺ പരാതിയുമായി രംഗത്തെത്തി. വൈകാതെ ഗൂഗിളിൽനിന്നുതന്നെ സൈറ്റ് അപ്രത്യക്ഷമാവുകയും ചെയ്തു. അവസാനമായി (http://tamilrockers.ws) എന്ന ഡൊമെയ്ൻ പേരിലായിരുന്നു തമിഴ്‌റോക്കേഴ്സ് സിനിമ അപ്‌ലോഡ് ചെയ്തത്. എന്നാൽ മണിക്കൂറുകളോളം സൈറ്റ് ലോഡാവാതെ വന്നതോടെ ഈ പൈറസി സൈറ്റിന്റെ ആരാധകർ ഉറപ്പിച്ചു– തമിഴ്‌റോക്കേഴ്സ് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുന്നു! ഒരു പതിറ്റാണ്ടു നീണ്ട ‘സേവനത്തിന്’ നന്ദി പറഞ്ഞ് മറ്റൊരു പൈറസി സൈറ്റായ തമിഴ് എംവിയും രംഗത്തെത്തിയതോടെ തമിഴ്‌റോക്കേഴ്സിൽ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായെന്ന് ഉറപ്പായി. 

Patal Lok

സിനിമ മാത്രമല്ല ടിവി ഷോകളും സീരിയലുകളും പാട്ടുകളുമെല്ലാം സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ഈ സൈറ്റ് അവസരമൊരുക്കിയിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ പരസ്യവരുമാനവും വെബ്സൈറ്റ് സ്വന്തമാക്കി. നിർമാതാക്കൾക്കുണ്ടാക്കിയ നഷ്ടമാകട്ടെ കോടികൾ വരും. Putham Pudhu Kaalai, Varmaa, Nishabdham, Ka Pae Ranasingam, Gulabo Sitabo, Sufiyum Sujathayum, Gunjan Saxena, Sacred Games, Dark, Rasbhari, Bulbbul, Paatal Lok, Aarya, Penguin, Chintu Ka Birthday, Choked, Raktanchal, Betaal, Illegal, Family Man, Extraction, The Raikar Case, Hundred, Hasmukh, Money Heist, The Lion King, Frozen 2 തുടങ്ങിയ ചിത്രങ്ങളും സീരീസുകളും അടുത്തിടെ റിലീസിനു പിന്നാലെ തമിഴ്‌റോക്കേഴ്സിൽ പ്രത്യക്ഷപ്പെട്ട് വിവാദമായതാണ്. Tamil, Telugu, Hindi, English, Malayalam, Kannada തുടങ്ങിയ ഭാഷകളിലെ സിനിമകളായിരുന്നു പ്രധാനമായും തമിഴ്‌റോക്കേഴ്സിന്റെ വലയിൽപ്പെട്ടിരുന്നത്.

tamilrockers website back

എന്താണ് സംഭവിച്ചത്?

വിഷയത്തിൽ ആമസോൺ നേരിട്ട് ഇടപെട്ടതോടെയാണ് ഗൂഗിളിൽനിന്ന് തമിഴ്‌റോക്കേഴ്സിന്റെ ഡൊമെയ്ൻ നെയിം തന്നെ സസ്പെൻഡ് ചെയ്യപ്പെട്ടത്. ഇന്റർനെറ്റ് കോർപറേഷൻ ഓഫ് അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് ((ICANN)) വഴി തുടരെ ഒട്ടേറെ നോട്ടിസാണ് സൈറ്റിന്റെ പ്രവര്‍ത്തനം നിർത്താൻ ആമസോൺ അയച്ചത്. യുഎസിലെ ഡിജിറ്റൽ മില്ലെനിയം കോപ്പിറൈറ്റ് ആക്ട് ((DMCA))പ്രകാരമായിരുന്നു നോട്ടിസുകൾ. കോപ്പിറൈറ്റ് നിയമലംഘനം നടന്നെന്ന് ഉറപ്പായാൽ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറോ, ഹോസ്റ്റിങ് കമ്പനിയോ സൈറ്റ് ഓഫ്‌ലൈനാക്കും. അതാണ് സംഭവിച്ചതും.

ഇനി തിരിച്ചു വരവില്ലേ?

നേരത്തേയും തമിഴ്‌റോക്കേഴ്സിന്റെ ഡൊമെയിൻ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വാലറ്റത്തെ ഡോട്ട് കോം, ഡോട്ട് ഇൻ, തുടങ്ങിയവ മാറ്റി പുതിയ ഡൊമെയ്നുകളോടെ രംഗത്തെത്തുകയായിരുന്നു ഓരോ തവണയും. അവസാനമായി ഡോട്ട് ഡബ്ല്യുഎസ് (http://tamilrockers.ws) ആയിരുന്നു. ഒക്ടോബർ 22 വരെ തമിഴ്‌റോക്കേഴ്സിനെപ്പറ്റിയുള്ള പുതിയ ഒരു വിവരവും പുറത്തു വന്നിട്ടില്ല. നേരത്തേ തമിഴ് നടൻ വിശാൽ ഉൾപ്പെടെ ഈ പൈറസി സൈറ്റിനെതിരെ സൈബർ സെൽ മുഖാന്തിരം നടപടിക്കു ശ്രമിച്ചെങ്കിലും യാതൊന്നും നടന്നില്ല. സിനിമാലോകത്തെതന്നെ വെല്ലുവിളിച്ചുള്ള തമിഴ്‌റോക്കേഴ്സിന്റെ പ്രവർത്തന രീതി പോലും ഇന്നേവരെ കണ്ടെത്താനായിട്ടില്ല, ആരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും. 

tamilrockers back

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും തമിഴ്‌റോക്കേഴ്സ് തിരികെ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈബർ വിദഗ്ധർ പറയുന്നു. ഓരോ തവണ തിരികെ വരുമ്പോഴും ട്വിറ്ററിലൂടെയാണ് വെബ്സൈറ്റിന്റെ പിന്നണി പ്രവർത്തകർ തിരിച്ചുവരവ് പ്രഖ്യാപിക്കുക. പക്ഷേ ഇത്രയും നീണ്ട് ഇതുവരെ തമിഴ്‌റോക്കേഴ്സ് ‘ഒളിവിൽ’ പോയിട്ടില്ലെന്നതാണ് ഇത്തവണ ചലച്ചിത്രപ്രവർത്തകർക്ക് ആശ്വാസം പകരുന്നത്.

Keywords: Is tamilrockers banned, is tamilrockers back, Latest Movies Download Piracy Website, Amazon Prime Movies, Netflix Latest Movies, OTT Movies, tamilrockers malayalam 2020, tamilrockers latest, tamil rockers banned



അഭിപ്രായങ്ങള്‍