കാണാം ‘മാസ്റ്റർ’ ടീസർ ; ആക്ഷൻ പൊടിപൂരം, ബ്രഹ്മാണ്ഡം



ദളപതി ഫാന്‍സിനു മാത്രമല്ല സിനിമാലോകത്തിനുതന്നെ ഇതിലും വലിയ ഒരു ദീപാവലി വിരുന്ന് കിട്ടാനില്ല. വിജ‌യ‌്‌യുടെ അതിഗംഭീര ആക്‌ഷനും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും സൂപ്പർ ഡയലോഗുകളുമായി ‘മാസ്റ്റർ’ ടീസർ പുറത്തിറങ്ങി. വിഡിയോ താഴെ ക്ലിക്ക് ചെയ്തു കാണാം:

ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസർ മിനിറ്റുകൾക്കകം യുട്യൂബിൽ ലക്ഷങ്ങളാണു കണ്ടത്. അത്രയേറെ പേരാണ് ഈ ടീസറിനു വേണ്ടി കാത്തിരുന്നതെന്ന് അതിൽനിന്നു തന്നെ വ്യക്തം. വിജയ്‌ക്കൊപ്പം വില്ലനായി വിജയ് സേതുപതിയും നിറഞ്ഞാടുകയാണ് ടീസറിൽ. എന്താണു വിജയ്‌യുടെ കഥാപാത്രമെന്നതിന്റെ നേരിയ സൂചനകളും സംവിധായകൻ ലോകേഷ് നാഗരാജ് നൽകിയിട്ടുണ്ട്. നവംബർ 14ന് ദീപാവലി ദിവസം വൈകിട്ട് ആറിന് ഔദ്യോഗികമായി ടീസർ പുറത്തുവിടുമെന്ന വാക്ക് അണിയറ പ്രവർത്തകർ കൃത്യമായി പാലിച്ചു. വിജയ് ഉൾപ്പെടെയാണ് സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ ടീസർ ആദ്യം റിലീസ് ചെയ്തത്. നിമിഷങ്ങൾക്കകം #MasterTeaser ഹാഷ്‌ടാഗ് ട്രെൻഡിങ്ങാവുകയും ചെയ്തു.


ടീസർ റിലീസിനു മുന്നോടിയായി #MasterTeaserDay എന്ന ഹാഷ്‌ടാഗും ട്വിറ്ററിൽ ദീപാവലി ദിവസം ട്രെൻഡിങ്ങായിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ലൈക്കുകളുടെയും ഷെയറുകളുടെയും റെക്കോർഡുകൾ പൊട്ടിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. യുട്യൂബിൽ ഏറ്റവും കൂടുതൽ പേർ കാണുന്ന ടീസറും മാസ്റ്ററിന്റേതായിരിക്കുമെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. കണ്ടവർതന്നെ വീണ്ടും വീണ്ടും കാണുകയാണ് ഈ ടീസർ.

ചിത്രത്തിൽ അണ്ടർ കവർ പൊലീസ് ഓഫിസറായ കോളജ് പ്രൊഫസറായാണ് വിജയ് എത്തുന്നതെന്നാണു സൂചന. വഴക്കാളിയായ ഒരു പ്രഫസർ. നേരത്തേ ഗുണ്ടയായ പൊലീസായി പ്രഭുദേവയുടെ ‘പോക്കിരി’ എന്ന ചിത്രത്തിലും വിജയ് തിളങ്ങിയിരുന്നു. മാളവിക മോഹൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശന്തനു, ഗൗരി ജി.കിഷന്‍, രമ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

അനിരുദ്ധ് രവിചന്ദറിന്റെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുമായി ചേർന്ന് എക്സ്ബി ഫിലിം ക്രിയേറ്റേഴ്സാണ് ചിത്രം നിർമിക്കുന്നത്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം, എഡിറ്റിങ് ഫിലോമിൻ രാജ്. കഴിഞ്ഞ വർഷം ദീപാവലിക്കാണ് വിജയ്‌യുടെ ഹിറ്റ് ചിത്രം ‘ബിഗിൽ’ ആറ്റ്‌ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. 

കോവിഡ് പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞ് 2021 പൊങ്കലിന് മാസ്റ്റർ തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. തമിഴ്‌നാട്ടിൽ നവംബർ 10 മുതൽ തിയറ്റുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രം റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. മാസ്റ്ററിന്റെ വർക്കുകളെല്ലാം ഇതിനോടകം പൂർത്തിയായി. നിലവിൽ കമൽ ഹാസനുമായി വിക്രം എന്ന ചിത്രത്തിന്റെ വർക്കിലാണ് ലോകേഷ്. ഇദ്ദേഹത്തിന്റെ ‘കൈതി’ എന്ന കാർത്തി ചിത്രം 2019ലെ വൻ ഹിറ്റുകളിലൊന്നായിരുന്നു. വിജയ് ആകട്ടെ ദളപതി 65 സിനിമയുടെ തിരക്കിലേക്കും കടന്നുകഴിഞ്ഞു. 

Summary: Thalapathy Vijay released his latest Tamil Movie Master teaser on Diwali, Huge Hit in Social Media

Keywords: master movie teaser out, watch master movie teaser, watch master movie trailer, download master movie trailer, download vijay's master movie teaser, where too watch master movie trailer, master movie updates, master movie heroine, master movie director, master movie cast, master movie trailer, master movie songs free download, master movie release, master movie news, master movie release date, master movie amazon prime, master movie audio launch, master movie actress, master movie amazon release, master movie actor vijay, the master movie review, the master movie explained, the master tamil movie trailer, master movie wiki, master movie latest news, vijay sethupathi latest movie

അഭിപ്രായങ്ങള്‍