ഇനി അധികം കാത്തിരിക്കേണ്ട. ആരാധകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുകയാണ് വണ്ടർ വുമൺ. ആമസോൺ പെൺ പോരാളിയായ ഡയാനയായി നടി ഗാൽ ഗഡോട്ട് മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ‘വണ്ടർ വുമൺ 1984’ വരുന്ന ഡിസംബർ 25നു റിലീസ് ചെയ്യുമെന്ന് വാർണർ മീഡിയ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ ചിത്രത്തിന്റെ റിലീസുണ്ടാകും. എന്നാൽ തിയറ്ററിൽ പോകാതെതന്നെ സിനിമ ആസ്വദിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്– എച്ച്ബിഒ മാക്സ് പ്ലാറ്റ്‌ഫോമിൽ ഒടിടി റിലീസായും ചിത്രം കാണാം. നിലവിൽ യുഎസിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെന്ന് വാർണർ മീഡിയ വ്യക്തമാക്കി. എച്ച്ബിഒ മാക്സ് സബ്‌സ്ക്രൈബ് ചെയ്തവർക്ക് അധിക ചാർജ് നൽകാതെ ചിത്രം കാണാം. എന്നാൽ എച്ച്ബിഒ മാക്സ് ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ രാജ്യത്തെ റീലീസ് അനിശ്ചിതത്വത്തിലാണ്.
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും തിയറ്ററുകൾ തുറന്നിട്ടുള്ള സാഹചര്യത്തിൽ യുഎസിനു പുറത്ത് ചിത്രം റിലീസ് ചെയ്യുമോയെന്നും ഡിസി ഫിലിംസ് വ്യക്തമാക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ വണ്ടർ വുമൺ ആരാധകർ ചിത്രം കാണുന്നതിന് മറ്റു വഴികൾ തേടേണ്ടി വരും. ഡിസംബർ 16ന് ചിത്രത്തിന്റെ രാജ്യാന്തര റിലീസുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ആ പട്ടികയിലും ഇന്ത്യയുണ്ടോയെന്നു വ്യക്തമല്ല.
വണ്ടർ വുമൺ ഒന്നാം ഭാഗത്തിൽ നാസികൾക്കെതിരെയുള്ള രണ്ടാം ലോകമഹായുദ്ധകാലത്തെ ഡയാനയുടെ പോരാട്ടമാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ ഇത്തവണ കഥ നടക്കുന്നത് 40 വർഷങ്ങൾക്കിപ്പുറം 1984ലെ ശീതയുദ്ധ കാലത്താണ്. യുഎസും റഷ്യയും ഉൾപ്പെടെ ആയുധമെടുക്കാതെ പരസ്പരം പോരടിച്ചിരുന്ന കാലം. അതിനിടെ യുഎസിലെ മീഡിയ ബിസിനസ് ടൈക്കൂൺ മാക്സ്‌വെൽ ലോർഡ്, ഡയാനയുടെ സുഹൃത്തായെത്തുകയും പിന്നീട് ശത്രുവായി മാറുകയും ചെയ്ത ബാർബറ എന്നിവർക്കെതിരെയുള്ള വണ്ടര്‍ വുമണിന്റെ പോരാട്ടമാണ് ഇത്തവണ കാണാനാവുക.
2017ൽ ഇറങ്ങിയ വണ്ടർ വുമണിൽ ഡയാനയുടെ കാമുകൻ സ്റ്റീവ് ട്രെവർ മരിക്കുന്നതായാണു കാണിക്കുന്നത്. എന്നാൽ പുതിയ വണ്ടർ വുമണിൽ ക്രിസ് പൈനിന്റെ കഥാപാത്രമായ സ്റ്റീവ് ജീവനോടെ തിരിച്ചെത്തുന്നതായാണ് ട്രെയിലറിൽ കണ്ടത്. ഇതെങ്ങനെ സാധ്യമായി എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ക്രിസ്മസിന് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
പാറ്റി ജെൻകിൻസാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം റിലീസ് ചെയ്യാൻ ഇത്രയും വൈകേണ്ടി വരുമെന്നു കരുതിയിരുന്നില്ലെന്ന് ട്വിറ്ററിൽ റിലീസ് വിവരം ട്വീറ്റ് ചെയ്ത് ഗാൽ ഗഡോട്ട് പറഞ്ഞു. കോവിഡാണ് എല്ലാം തകിടം മറിച്ചത്. തിയറ്ററിലേക്കു പോകുമ്പോഴും എല്ലാവരും മാസ്‌ക് വയ്ക്കാൻ മറക്കരുതെന്നും ഗഡോട്ട് ട്വീറ്റിൽ പറയുന്നു. ചിത്രത്തിന്റെ പുതിയ ട്രെയിലറും Warner Media പുറത്തിറക്കിയിട്ടുണ്ട്.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം 20 കോടി ഡോളർ മുതൽമുടക്കിലാണ് നിർമിച്ചത്. ഇത്രയേറെ പണം ചെലവഴിച്ചു നിർമിച്ച ഒരു ചിത്രം ആദ്യമായാണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. നേരത്തേ ഡിസ്‌നിയുടെ ‘മുലാൻ’ എന്ന ചിത്രവും തിയറ്ററിനൊപ്പം ഒടിടി റിലീസും നടത്തിയിരുന്നു. 2020 ജൂണിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് വണ്ടർ വുമൺ 1984. ചിത്രത്തിന്റെ ഒന്നാം ഭാഗം 80 കോടി ഡോളറാണ് ബോക്സ് ഓഫിസിൽ വാരിക്കൂട്ടിയത്.
Story Summary: Wonder Woman 1984 movie to debut simultaneously in US theatres, HBO Max on Christmas, announces Gal Gadot
Keywords: wonder woman 1984 release date, wonder woman 1984 release date in india, wonder woman 1984 full movie download, wonder woman 1984 filmyzilla, wonder woman 1984 new release date, wonder woman 1984 cast, wonder woman 1984 india, wonder woman 1984 full movie download in hindi, wonder woman 1984 hbo max, wonder woman in amazon prime, wonder woman 1984 actress name, wonder woman 1984 amazon prime release date, wonder woman 1984 available on, wonder woman 1984 actress gal galot, wonder woman 1984 available in hindi, wonder woman 1984 ali fazal, wonder woman 1984 armor, the wonder woman 1984, the wonder woman 1984 trailer, the wonder woman 1984 release date, the wonder woman 1984 cast, villain of wonder woman 1984, wonder woman 1984 box office, wonder woman 1984 budget, wonder woman 1984 blu ray release date, wonder woman 1984 box office collection, wonder woman 1984 bgm, wonder woman 1984 characters, wonder woman 1984 download, wonder woman amazon fighter, wonder woman diana prince, wonder woman, chris pine, mulan movie, ott release hollywood movies, ott release latest movies, gal galot israel actress latest movies
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ