സൽമാൻ ഖാന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു 2015ൽ പുറത്തിറങ്ങിയ ബജ്‌റംഗി ഭായ്‌ജാൻ. എന്നാൽ ചിത്രത്തിൽ സൽമാനോളം പ്രശംസ നേടിയ മറ്റൊരാൾ കൂടിയുണ്ടായിരുന്നു– മുന്നി എന്ന സുന്ദരിക്കുട്ടി. പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തി ഡൽഹിയിൽ കുടുങ്ങിപ്പോയ മുന്നിക്ക് മിണ്ടാനുള്ള കഴിവില്ല. അവളെ തിരികെ പാക്കിസ്ഥാനിലെത്തിക്കാൻ സൽമാന്റെ കഥാപാത്രമായ പവൻ കുമാർ നടത്തുന്ന ശ്രമങ്ങളായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
ഫിലിം ഫെയർ അവാർഡിന്റെ ചരിത്രത്തിൽ മികച്ച നടിക്കുള്ള നോമിനേഷൻ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും മുന്നിയായി തിരശീലയിൽ നിറഞ്ഞഭിനയിച്ച ഹർഷാലി മൽഹോത്രയായിരുന്നു. അഞ്ചു വർഷത്തിനിപ്പുറം കഴിഞ്ഞ ദിവസം വീണ്ടും ഹർഷാലി സിനിമാപ്രേമികളുടെ മനസ്സിലും ഗൂഗിൾ സേർച്ചിലും ട്രെൻഡിങ്ങായി. ദീപാവലിയോടനുബന്ധിച്ച് ഇൻസ്റ്റഗ്രാം പേജിൽ ഹർഷാലി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം ഗൂഗിൾ ടോപ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്താൻ കാരണം.
കുഞ്ഞിക്കവിളുകളും കൗതുകം നിറഞ്ഞ കണ്ണുകളും ചിരിയുമെല്ലാമായി പ്രേക്ഷകരുടെ ഓമനയായിരുന്ന മുന്നി ആളാകെ മാറിയിരിക്കുന്നു എന്നാണ് ചിത്രം കണ്ട ആരാധകർ പറയുന്നത്. മുന്നിയായി അഭിനയിച്ച പെൺകുട്ടിയുടെ ചിത്രമാണിതെന്നു പലർക്കും വിശ്വസിക്കാൻതന്നെ വയ്യ. അത്രയേറെ മാറ്റം! ദീപാവലിയോടനുബന്ധിച്ച് ചുവന്ന ചുരിദാറണിഞ്ഞ് കയ്യിൽ ദീപമേന്തി നിൽക്കുന്ന ചിത്രമായിരുന്നു ഒന്ന്. മറ്റൊന്ന് വീട്ടിൽ രംഗോലിയണിയുന്നതും.
എല്ലാവർക്കും ഹാപ്പി ദിവാലിയും സമൃദ്ധിയുടെ ഒരു പുതിയ വർഷവും ആശംസിക്കുന്നുണ്ട് കുട്ടിത്താരം. പിങ്ക് സൽവാർ കമ്മീസ് ധരിച്ച് സഹോദരനൊപ്പമുള്ള ഭായ് ധൂജ് ചടങ്ങിന്റെ ചിത്രങ്ങളും ഹർഷാലി പങ്കുവച്ചു. ‘എന്നെ ഏറ്റവും ശല്യപ്പെടുത്തുന്ന, പക്ഷേ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആൾ..’ എന്നാണ് സഹോദരനെ ഹർഷാലി വിശേഷിപ്പിച്ചത്.
എണ്ണായിരത്തോളം കുട്ടികളിൽനിന്നാണ് ഹർഷാലിയെ സംവിധായകൻ കബീർ ഖാൻ ബജ്‌റംഗി ഭായിജാനിനു വേണ്ടി തിരഞ്ഞെടുത്തതെന്ന് നേരത്തേ കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര പറഞ്ഞിട്ടുണ്ട്. ആദ്യം മൂന്നു പേരെ തിരഞ്ഞെടുത്തു, അവർക്കായി 10 ദിവസം നടത്തിയ പരിശീലനത്തിനവസാനമായിരുന്നു ഹർഷാലിയെ മുന്നിയായി ഉറപ്പിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഏഴു വയസ്സായിരുന്നു ഹർഷാലിക്ക്, ഇക്കഴിഞ്ഞ ജൂൺ മൂന്നിന് പന്ത്രണ്ടാം പിറന്നാളും ആഘോഷിച്ചു. 2008ലായിരുന്നു ഹർഷാലിയുടെ ജനനം.
ഖുബൂൽ ഹേ, ലോട്ട് ആവോ ത്രിഷ എന്നീ ടിവി ഷോകളിലും ഹർഷാലി അഭിനയിച്ചിട്ടുണ്ട്. സൽമാനും കരിഷ്മയ്ക്കുമൊപ്പം പരസ്യ ചിത്രങ്ങളിലും ഹർഷാലി അഭിനയിച്ചിരുന്നു. ബജ്‌രംഗിക്കു ശേഷം മാതാവിന് താൽപര്യമില്ലാത്തതിനാൽ മറ്റു സിനിമകളിൽനിന്നു മാറി നിൽക്കുകയായിരുന്നു ഈ കുട്ടിത്താരം. വൈകാതെതന്നെ ഹർഷാലി നായികയായുള്ള സിനിമകൾ കാണാമെന്നും ചിത്രത്തിനു കമന്റായി ആരാധകർ പറയുന്നുണ്ട്.
ഹർഷാലിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാം; ക്ലിക്ക് ചെയ്യൂ...
Story Summary: Salman Khan’s Bajrangi Bhaijaan co-star Harshaali Malhotra is all grown up and see her Diwali pics
Keywords: Salman Khan, Diwali, Harshaali Malhotra, Harshali Malhothra, Bajrangi Bhaijaan, Kabir Khan, Qubool Hai, Munni aka Harshalee, Munni Bajrangi Bhaijaan, Harshali Malhotra Photos, Harshali Malhotra Instagram, Bajrangi Bhaijaan Child Actress, Bajrangi Bhaijaan Child Actor Age Birthday, Bollywood latest News in Malayalam, harshali malhotra, bajrangi bhaijaan, bollywood news in malayalam, diwali, celebrity pics, bollywood style, bollywood pics, google trend, harshali malhotra height, harshali malhotra biography, harshali malhotra mother, harshali malhotra happy birthday, Watch Bajrangi Bhaijaan in Hotstar, Where to watch bajrangi bhaijaan
harshaali malhotra age in 2020
മറുപടിഇല്ലാതാക്കൂ