സെലക്‌ടീവായി ചെയ്യാനുള്ളത്ര സിനിമകളൊന്നും കയ്യിലില്ല: തുറന്നുപറഞ്ഞ് ഫാത്തിമ സന

fatima sana shaikh hot

ആഹ്ലാദാരവങ്ങളുടെ നടുവിലാണ് നടി ഫാത്തിമ സന ഷെയ്ഖ്. നെറ്റ്‌ഫ്ലിക്സിൽ റിലീസായ ദീപാവലി ബോളിവുഡ് ചിത്രം ‘ലുഡോ’യിലെ കഥാപാത്രത്തിന് അത്രയേറെ പ്രശംസയാണ് ചലച്ചിത്രമേഖലയിലുള്ളവരും ആരാധകരും ചൊരിയുന്നത്. സ്വന്തം താൽപര്യത്തിനു വേണ്ടി കാമുകനെ പറ്റിക്കുന്ന പിങ്കി എന്ന കഥാപാത്രം ‘ദംഗലി’നു ശേഷം ഫാത്തിമയുടെ കരിയർ ബെസ്റ്റാണെന്നുതന്നെ പറയാം. മുഴുനീള കോമഡിയിൽ താരം പ്രത്യക്ഷപ്പെടുന്നതും ഇതാദ്യം. സൂരജ് പേ മംഗൾ ഭാരിയെന്ന ദീപാവലി ചിത്രത്തിലും കോമഡി കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. 

fatima sana shaikh hot saree navel

2018ൽ ആമിർ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ തിയറ്ററിൽ തകർന്നടിഞ്ഞതിനു ശേഷം ഫാത്തിമയെ കൂടുതൽ സിനിമകളിലൊന്നും കണ്ടിരുന്നില്ല. ഇതിനെപ്പറ്റി താരം പറയുന്നതിങ്ങനെ: ‘ഒരു സിനിമയുടെ വിജയം എന്നത് ഒരിക്കലും നമ്മുടെ കയ്യിലല്ല. പക്ഷേ നമ്മുടെ അഭിനയം മോശമായാൽ അതിനുത്തരവാദി നമ്മൾ തന്നെയാണ്. ജനം എന്റെ അഭിനയം ഇഷ്ടപ്പെട്ടാൽ അതിനനുസരിച്ച് സിനിമകളും എനിക്കു ലഭിക്കും. അതിനാൽത്തന്നെ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. മറ്റുള്ളവർ നമ്മളിൽ സമ്മർദമേല്‍പിക്കുന്നതിനു മുൻപുകന്നെ, സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ ഞാൻ തന്നെ സ്വയം ഏറെ സമ്മർദം ചെലുത്തുന്നുണ്ട്...’ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഫാത്തിമ പറഞ്ഞു. 

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനു ശേഷം തന്നെത്തേടി ഏറെ ഓഫറുകൾ വരുമെന്നാണു പ്രതീക്ഷിച്ചതെന്നും താരം പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ അതു സംഭവിച്ചില്ല. പക്ഷേ ബോളിവുഡിലെ ഏറ്റവും മികച്ച പ്രൊഡക്ഷൻ ഹൗസുമായും താരങ്ങളുമായും പ്രവർത്തിക്കാനുള്ള അവസരമാണ് ആ ചിത്രത്തിലൂടെ ലഭിച്ചത്. അതിൽ താൻ സന്തോഷവതിയാണെന്നും ഫാത്തിമ പറഞ്ഞു. 

fatima sana shaikh hot ludo

വർഷത്തിൽ ഒരു ചിത്രമെന്ന ആമിർഖാൻ പോളിസിയാണോ പ്രയോഗിക്കുന്നതെന്ന ചോദ്യത്തിന് ഫാത്തിമയുടെ ഉത്തരം ഇങ്ങനെ: ‘ഇതൊന്നും ഞാനായിട്ട് തീരുമാനിച്ചതല്ല, രണ്ടു വർഷം മുൻപ് ഷൂട്ടിങ് പൂർത്തിയാക്കിയതാണ് ലുഡോ. സൂരജ് പേ മംഗൾ ഭാരി ഈ വർഷവും. രണ്ടും ഒരേ സമയം, ദീപാവലിക്ക്, റിലീസ് ചെയ്തത് സ്വാഭാവികം മാത്രം. തിരഞ്ഞെടുത്ത് സിനിമകൾ ചെയ്യാനുള്ളത്ര ചിത്രങ്ങളൊന്നും എന്റെ കയ്യിലില്ല. പക്ഷേ കൂടുതൽ നല്ല സിനിമകൾ ചെയ്ത് ശ്രദ്ധേയയാകണമെന്ന് ആഗ്രഹമുണ്ട്. 2021 അതിനു സഹായിക്കുമെന്നാണു കരുതുന്നത്– ഇരുപത്തിയെട്ടുകാരിയായ ഫാത്തിമ പറഞ്ഞു. 

fatima sana shaikh hot boobs in ludo movie

നേരത്തേ മൂന്നാം വയസ്സിൽ തനിക്കേറ്റ ലൈംഗിക പീഡനം ഫാത്തിമ തുറന്നു പറഞ്ഞതും വാർത്തയായിരുന്നു. ബോളിവുഡിലെ സ്ഥിരം പാർട്ടികളിലും കാണാത്ത താരമാണ് ഫാത്തിമ. അത്തരം പാർട്ടികൾ ഇഷ്ടമില്ലെന്നും സ്വയം ഒതുങ്ങിക്കൂടാനാണ് ആഗ്രഹമെന്നുമാണ് താരത്തിന്റെ വാക്കുകൾ. സൂരജ് പേ മംഗൾ ഭാരി നവംബർ 15ന് തിയറ്ററുകളിലാണ് റിലീസ് ചെയ്‌തത്. ലുഡോ നവംബർ 12ന് നെറ്റ്ഫ്ലിക്സിലും. 

Summary: Fatima Sana Shaikh on her New Movie Ludo, Suraj Se Manghal Bari and her life as an actress


Keywords: fatima sana shaikh age, fatima sana shaikh movies, fatima sana shaikh ludo, fatima sana shaikh instagram, Fatima sana shaikh husband, fatima sana shaikh height, fatima sana shaikh all movies, fatima sana shaikh age 2020, Fatima sana shaikh and srk movie, fatima sana shaikh and sanya malhotra movies, fatima sana shaikh awards, fatima sana shaikh biography, Fatima sana shaikh beautiful photos, fatima sana shaikh childhood, fatima sana shaikh dangal, fatima sana shaikh dangal training, fatima sana shaikh films, fatima sana shaikh gallery, ludo movie review, suraj se mangal bhari new movie, malayalam movie reviews

അഭിപ്രായങ്ങള്‍