മാസ്റ്റർ ടീസറിലെ രഹസ്യങ്ങള്‍; ആരാണ് ജെഡി? | Master Movie Teaser Explained


അതിഗംഭീര ആക്ഷനുകളുമായി ഒരു പവർ പാക്ക്ഡ് സിനിമ– അതായിരിക്കും വിജയ്‌യുടെ മാസ്റ്റർ. ഇത് അണിയറപ്രവർത്തകർ പറയുന്നതല്ല. ചിത്രത്തിന്റെ ആദ്യ ടീസറിൽനിന്നുതന്നെ വ്യക്തം എല്ലാം. നവംബർ 14ന് വൈകിട്ട് ആറുമണിക്ക് റിലീസ് ചെയ്ത് ഒറ്റ മണിക്കൂറിനകം യൂട്യൂബിൽ മാത്രം ടീസർ കണ്ടത് അഞ്ചു ലക്ഷത്തോളം പേർ. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഫെയ്സ്‌ബുക്കിലുമെല്ലാം കണ്ടവരുടെ എണ്ണം കൂടിയെടുത്താൽ എണ്ണം ഇനിയും ലക്ഷങ്ങൾ കടക്കും. റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്ന ടീസറിൽ പ്രേക്ഷകർക്കായി ചിത്രത്തെപ്പറ്റിയുള്ള ഒട്ടേറെ സൂചനകളും നൽകിയിട്ടുണ്ട് സംവിധായകൻ ലോകേഷ് കനകരാജ്.


ആരാണ് ജെഡി?

മഞ്ഞുമൂടിയ ഒരു കോളജിന്റെ ആകാശദൃശ്യത്തിൽനിന്നാണ് ടീസറിന്റെ തുടക്കം. ഒരു കോളജിൽ കുറേ കുട്ടികൾ കൂടിച്ചേർന്നിരിക്കുന്നതും കാണാം. അവരെന്തോ പ്രശ്നത്തിൽ പെട്ടിരിക്കുന്നു. വിജയ് ഒരുങ്ങുന്ന രംഗങ്ങളുടെ പശ്ചാത്തലത്തിൽ വില്ലന്മാരിലൊരാൾ വിജയ് സേതുപതിയോടു പറയുന്നു:

‘ജെഡിയാണ് അതു ചെയ്തതെന്നത് ഉറപ്പാണ് സാർ...’

‘ഒരു കോളജ് അധ്യാപകന് ഇതെല്ലാം ചെയ്യാൻ എവിടെനിന്നു കിട്ടി ധൈര്യം?’ എന്ന വിജയ് സേതുപതിയുടെ മറുചോദ്യത്തിൽനിന്നു തുടങ്ങുന്നു പിന്നീടുള്ള ആക്ഷൻ പൊടിപൂരം. അതിനിടെ പശ്ചാത്തലത്തിൽ ഒരാൾ പറയുന്നുണ്ട് – വിട്ടുകള, അവനൊരു വെറും കള്ളുകുടിയനാണെന്ന്. ജെഡിയെന്ന വഴക്കാളിയായ കോളജ് പ്രഫസറായാണ് ചിത്രത്തിൽ വിജയ് എത്തുന്നതെന്ന് ടീസറിന്റെ ആദ്യ ഭാഗങ്ങളിൽനിന്നു തന്നെ വ്യക്തം. പക്ഷേ എന്താണ് ജെഡിയുടെ മുഴുവൻ പേര്? അത് സസ്പെ‌ൻസ്!


മാറ്റങ്ങളുടെ മാസ്റ്റർ

ഇടപെട്ടാൽ തൊട്ടുപിന്നാലെ മാറ്റങ്ങൾ കൊണ്ടുവരുന്നയാൾ, അതാണ് മാസ്റ്റർ എന്ന പാട്ടോടെ ടീസർ വീണ്ടും മുന്നേറുന്നു. വിജയ്‌യുടെ കഥാപാത്രത്തെ നായിക മാളവിക മോഹനിലൂടെ വീണ്ടും എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. ഇത്രയേറെ തല്ലിപ്പൊളിയായ വിദ്യാർഥിയാണെങ്കിൽ അയാളെ പുറത്താത്തിക്കൂടേയെന്നാണ് മാളവികയുടെ ചോദ്യം. ജെഡി വിദ്യാർഥിയല്ല സ്കൂളിലെ അധ്യാപകനാണെന്ന് പറഞ്ഞു തിരുത്തുകയാണ് മറ്റൊരു അധ്യാപിക. 


ജെഫ്രിസ് കോളജ് ഓഫ് ആർട്സിലാണ് കഥ നടക്കുന്നത്. 96 സിനിമയിലെ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച നായിക ഗൗരി ജി.കിഷന്റെ കൈപിടിച്ച് ഓഫിസിനു പുറത്തേക്കു നടക്കുന്ന ജെഡിയെയും ചിത്രത്തിൽ കാണാം. പിന്നാലെ ദേഷ്യപ്പെട്ട് മാളവികയുടെ കഥാപാത്രം വരുന്നുമുണ്ട്. മാളവികയ്ക്ക് നിരന്തരം തലവേദനയുണ്ടാക്കുന്നയാളാണ് ജെഡിയെന്നത് ഇതിൽനിന്നെല്ലാം വ്യക്തം. 



എന്താണ് ജെഡിയുടെ ലക്ഷ്യം?

കോളജിലെ കുട്ടികളുടെ ജീവിതത്തിൽ മാത്രമല്ല, പുറത്തെ ചേരിയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും ജെഡി ഇടപെടുന്നുണ്ട്. അതിനായി ഒരു പഴയ കെട്ടിടം വൃത്തിയാക്കിയെടുക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. ഇതെല്ലാം പതിയെപ്പതിയെ ജെഡിയെ മാളവികയുടെ കഥാപാത്രത്തിന്റെ ആരാധനാപാത്രമാക്കുന്നുമുണ്ട്. പോക്കിരിയിലേതിനു സമാനമായി ആദ്യം നായികയ്ക്കു മുന്നിൽ മോശക്കാരനും പിന്നീട് കിടിലൻ നായകനുമായി വരുമോ ‘മാസ്റ്ററിൽ’ വിജയ്? അദ്ദേഹത്തിന്റെ കഥാപാത്രം കോളജ് പ്രഫസറായ ഒരു ‘അണ്ടർ കവർ’ പോലിസ് ഓഫിസറാണെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തുവന്നിരുന്നു. ടീസറുമായി ചേർത്തു വായിക്കുമ്പോൾ അതിനും സാധ്യത ഇല്ലാതില്ല.


വില്ലൻ വിജയ് സേതുപതി

വിജയ്ക്കൊത്ത വില്ലനാണ് വിജയ് സേതുപതിയെന്നു വ്യക്തമാക്കുന്നതാണ് ടീസർ. തല നിറയെ ആ കോളജ് പ്രഫസർ ഓടിക്കളിക്കുകയാണെന്ന വാക്കുകളിൽനിന്നു തന്നെ വ്യക്തം സേതുപതിക്ക് ജെഡിയോടുള്ള വിദ്വോഷം. ചില്ലറക്കാരനാല്ല ജെഡിയെന്നും സേതുപതിയുടെ കഥാപാത്രത്തിനറിയാം. എന്നാൽ ആരാണ് സേതുപതി? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ജെഡിയോട് ഇത്രയേറെ ദേഷ്യം തോന്നുന്നത്? ഇതിനൊന്നും ടീസറിൽ ഒരിടത്തും ഉത്തരം ഒളിച്ചുവച്ചിട്ടില്ല ലോകേഷ്. കോളജുമായി ബന്ധപ്പെട്ട് അനധികൃതമായ എന്തെല്ലാമോ നടക്കുന്നുണ്ടെന്നു മാത്രം വ്യക്തം. 

വിജയ്‌യും സേതുപതിയും പരസ്പരം ഏറ്റുമുട്ടുന്നതിനു മുൻപ് മറ്റുള്ള വില്ലന്മാരുമായും അടി നടക്കുന്നുണ്ട്. ചിത്രത്തിൽ ശന്തനു ഭാഗ്യരാജാണ് കോളജിലെ പിള്ളേരുടെ നേതാവെന്ന സൂചനയുമുണ്ട്. പുറത്തുനിന്നെത്തുന്ന പിള്ളേരിലെ വില്ലന്മാരിലൊന്ന് ‘കൈതി’യിലെ വില്ലൻ അർജുൻ ദാസാണെന്നും ദൃശ്യങ്ങളിലുണ്ട്.                                                                                                    


കോളജിലെ വിഷയത്തേക്കാളും പുറംലോകത്തെ കാര്യങ്ങളാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടു നയിക്കുന്നതെന്നും വ്യക്തം. മെട്രോ ട്രെയിനിലെയും കോളജിനു പുറത്തെയും റോഡിലെയും രഹസ്യകേന്ദ്രത്തിലെയുമൊക്കെ അത്തരം സംഘട്ടനങ്ങളാണ് ടീസറിലേറെയും. ഇവരാണോ യഥാർഥ വില്ലന്മാർ? വിജയും സേതുപതിയും സുഹൃത്തുക്കളാണോ? രണ്ടു പേരുടെയും ലക്ഷ്യമെന്താണ്? ആ കോളജിന് എന്തുകൊണ്ടാണ് അത്രയേറെ പ്രാധാന്യം? ആരാണ് മാളവിക?  എല്ലാറ്റിനും ഉത്തരത്തിന് ഇനിയുമേറെ കാത്തിരിക്കണം. ഇതെല്ലാം വെറും നിഗമനം  മാത്രം. അടുത്തത് ചിത്രത്തിന്റെ ട്രെയിലർ റിലീസാണെന്നും വ്യക്തമാക്കിയിട്ടുണ്ട് അണിയറ പ്രവർത്തകർ. ഒരു ആരാധകൻ ട്രെയിലറിന് കമന്റ് ചെയ്തതു പോലെ– ടീസർ ഇങ്ങനെയാണെങ്കിൽ ട്രെയിലർ എത്ര കിടുവായിരിക്കും! അപ്പോൾ സിനിമയോ...! 

Summary: Who is Vijay's Character JD in Master Movie? Is Vijay Sethupathi Real Villain?


Keywords:
 master movie teaser update, watch master movie teaser, watch master movie trailer, download master movie trailer, download vijay's master movie teaser, master movie twitter, where too watch master movie trailer, master movie updates, master movie heroine malavika, master movie director, master movie cast, master movie trailer explained, master movie songs free download, master movie release, master movie news, master movie release date, master movie amazon prime, master movie audio launch, master movie actress, master movie amazon release, master movie actor vijay, the master movie review, the master movie explained, the master tamil movie trailer, master movie wiki, master movie latest news, vijay sethupathi latest movie



അഭിപ്രായങ്ങള്‍