പിറന്നാൾ ദിനത്തിൽ മലയാള സിനിമയ്ക്കൊരു സമ്മാനമൊരുക്കി നടി മമ്ത മോഹൻദാസ്. മമ്ത ആരംഭിച്ച പ്രൊഡക്ഷൻ ഹൗസിനു കീഴിലെ ആദ്യ ഗാനമാണ് നടി യുട്യൂബിൽ റിലീസ് ചെയ്തത്. മമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന ബാനറിനു കീഴിൽ ‘ലോകമേ’ എന്ന റാപ് സിംഗിളാണ് പുറത്തിറക്കിയത്. നവംബർ 14നു രാവിലെ 11ന് റിലീസ് ചെയ്ത ഗാനം രണ്ടു മണിക്കൂറിനിടെ കണ്ടത് 14000ത്തിലേറെ പേർ. ‘ഞങ്ങ നിങ്ങ നുമ്മ എല്ലാരും ഒന്നിക്ക്’ എന്ന വരികളിലൂടെ ശക്തമായ സാമൂഹിക സന്ദേശമാണ് മമ്ത പകർന്നു നൽകുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ലോകമേ ഒരു നിമിഷം ശ്രദ്ധിക്കൂ എന്ന സന്ദേശം. ബാനി ചന്ദ് ബാബു സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ഈ റാപ് സോങ്ങിന്റെ സംഗീത സംവിധാനം വിനീത് കുമാർ. ആർജെ ഏകലവ്യനാണ് റാപ് എഴുതി, പാടി, വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ‘ജോക്കർ’ കോസ്റ്റ്യൂമിലാണ് ഗാനത്തിൽ ഏകലവ്യന്റെ പ്രകടനം. മമ്തയും വിഡിയോയിൽ എത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജന്റേതാണു ഛായാഗ്രഹണം. നൃത്ത സംവിധാനം പ്രസന്നൻ സുജിത്ത്.
നോട്ടുനിരോധനവും നിർഭയയും സ്വർണക്കടത്തും വർഗീയതയുമെല്ലാം ഗാനത്തിൽ വിഷയമാകുന്നുണ്ട്. ഇന്ത്യ ഒന്നായി വളരട്ടെ എന്ന ആഹ്വാനവുമായാണ് ഗാനം അവസാനിക്കുന്നത്. വിഡിയോയുടെ അവസാനം മോഹൻലാലും എത്തുന്നുണ്ട്. Muzik247ന്റെ ലേബലിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ‘ഇതാണ് സാധനം’ എന്ന ഹാഷ്‌ടാഗോടെ സമൂഹമാധ്യമങ്ങളിലും ‘ലോകമേ’ ഹിറ്റാണ്. ഗാനം പ്രമോട്ട് ചെയ്തും മമ്തയ്ക്ക് അഭിനന്ദമറിയിച്ചും മഞ്ജു വാര്യർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
ചലച്ചിത്രജീവിതത്തിൽ 15 വർഷം പിന്നിടുന്ന മാസം കൂടിയാണ് മമ്തയ്ക്ക് നവംബർ. 2005ൽ ഹരിഹരന്റെ ‘മയൂഖ’ത്തിലൂടെയാണ് ഇവർ അഭിനയരംഗത്തെത്തുന്നത്. 2005 നവംബർ 11നാണ് മയൂഖം റിലീസായത്. മുപ്പത്തിയാറാം വയസ്സിലെത്തി നിൽക്കുമ്പോൾ, ഇത്രയും കാലം മലയാള സിനിമയ്ക്കൊപ്പം നിൽക്കുമായിരുന്നു എന്നു പോലും അറിയില്ലായിരുന്നെന്ന് മമ്ത പറയുന്നു. ഗായിക കൂടിയായ മമ്ത ഇതിനോടകം അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ലാൽബാഗ്, രാമസേതു തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ. കാൻസറിന്റെ പിടിയിൽനിന്നും കുതറിമാറി കാരിരുമ്പിന്റെ കരുത്തോടെ തിരികെയെത്തിയ മമ്തയിലൂടെ മലയാളസിനിമയ്ക്ക് പുത്തൻ ചിത്രങ്ങളും കിട്ടുമോ? വൈകാതെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.Summary: Lokame ft Ekalavyan | Mamta Mohandas Productions Started with a big RAP Music Hit
Keywords: happy birthday mamta mohandas, Lokame, Logame, Malayalam songs, Malayalam music, Malayalam Rap, Ekalavyan Rap Songs, Mamta Mohandas, Mamtha Mohandas, Bani Chand Babu, Best Rap Songs Malayalam, Malayalam Album 2020, Mamta Mohandas Age, mamta movies, new malayalam songs, Latest Malayalam Songs, Malayalam Music Videos 2020, mamta mohandas latest update, mamta mohandas production house, mamta new movies, mamta mohandas forensic
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ