ദങ്കലിന്റെയും ഛക് ദേ ഇന്ത്യയുടെയുമൊന്നും അത്ര വരില്ലെങ്കിലും ഇന്ത്യൻ സ്പോർട്സ് സിനിമകളിൽ ചെറുതല്ലാത്തൊരു സ്ഥാനം ലഭിക്കും ഛലാങ്ക് എന്ന രാജ്കുമാർ റാവു ചിത്രത്തിന്. ഹരിയാനയിലെ ഒരു ഗ്രാമീണ സ്കൂളിലെ പി.ടി.മാഷാണ് മഹിന്ദർ എന്ന മോണ്ടു. അച്ഛന്റെ റെക്കമൻഡേഷനിലാണ് മോണ്ടുവിന് സ്കൂളിൽ ജോലി കിട്ടിയത്. കുട്ടികളെ സ്പോർട്സ് പരിശീലിപ്പിക്കുന്നതിനേക്കാൾ സ്കൂളിലേക്കു വേണ്ട സാധനങ്ങൾ വാങ്ങാനും പ്രിൻസിപ്പലിന്റെ വീട്ടിലേക്കുള്ള സംഗതികൾ എത്തിക്കാനുമൊക്കെയാണ് മോണ്ടു മിക്ക സമയവും ചെലവഴിക്കുന്നത്. ശുക്ല എന്ന മറ്റൊരു അധ്യാപകനും സുഹൃത്തുമൊത്ത് ചുറ്റിക്കറങ്ങി കള്ളുകുടിയും പതിവാണ്. പ്രണയിക്കാൻ ഇഷ്ടമാണെങ്കിലും പാർക്കിലിരുന്ന് പ്രണയിക്കുന്നവരെ അടിച്ചോടിക്കുന്ന ‘സംസ്കാരി’ ടൈപ്പുമാണ് കക്ഷി.
ആരു ജയിക്കും എന്നതു മാത്രമല്ല ഹരിയാനയിലെ ഒട്ടേറെ സ്റ്റീരിയോടൈപ്പുകളെ തച്ചുടയ്ക്കേണ്ട ചുമതലയും അതിനിടെ മോണ്ടുവിനു മേൽ വന്നു. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മത്സരത്തിൽ ജയിക്കാൻ മോട്ടുവിന് ആകുമോ? അതിന്റെ ഉത്തരമാണ് ചിത്രത്തിന്റെ ക്ലൈമാക്സിൽ കാത്തിരിക്കുന്നത്. ഹൻസൽ മേത്ത സംവിധാനം ചെയ്ത ചിത്രത്തിൽ മോണ്ടുവായി രാജ്കുമാർ റാവുവും സിങ് സാറായി മുഹമ്മദ് സീഷൻ അയൂബുമാണ് അഭിനയിക്കുന്നത്. നായികയായെത്തുന്ന നുഷ്‌റത്ത് ഭാറുഷയും ചിത്രത്തിലെ തിളങ്ങുന്ന സാന്നിധ്യമാണ്. അടുത്തിടെയിറങ്ങിയ Scam 1992 എന്ന വെബ് സീരീസും ഹൻസലിന്റേതായിരുന്നു. എന്നാൽ ‘സ്കാ’മിന്റെയത്ര വരില്ല ഛലാങ്ക്.
മുന്നോട്ടുള്ള കുതിപ്പ്, ചാട്ടം എന്നൊക്കെയാണ് ഛലാങ്കിന്റെ അർഥം. രാജ്കുമാർ, മുഹമ്മദ് സീഷൻ എന്നിവർക്കെല്ലാം വളരെ എളുപ്പത്തിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കാവുന്നതായിരുന്നു കഥാപാത്രങ്ങൾ. അഭിനയത്തിൽ കാര്യമായ വെല്ലുവിളികളുമുണ്ടായിരുന്നില്ല. വമ്പൻ ട്വിസ്റ്റുകളൊന്നുമില്ലാതെ, ചെറുനീക്കങ്ങളിലൂടെ മുന്നോട്ടു പോകുന്ന ചിത്രമാണിത്. കായിക മത്സരങ്ങൾ നടക്കുന്ന അവസാനത്തെ അരമണിക്കൂറോളം സമയം മികച്ച രീതിയിൽത്തന്നെ ത്രില്ലടിപ്പിക്കും വിധം സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്.
സ്പോർട്സ് സിനിമകൾ ഇഷ്ടപ്പെടുന്നവരാണു നിങ്ങളെങ്കിൽ, വലിയ പ്രതീക്ഷകൾ മനസ്സിൽ വയ്ക്കാതെ ചിത്രം കാണാം. കുട്ടികൾക്കൊപ്പം കാണാവുന്ന ചിത്രം കൂടിയാണിത്. മികച്ചൊരു ഇൻസ്പിരേഷനൽ ചിത്രവും. ഹരിയാന ഉച്ചാരണത്തിലുള്ള ഹിന്ദിയായതിനാൽത്തന്നെ സബ്‌ടൈറ്റില്‍ ഇല്ലാതെ സിനിമ കാണാൻ പാടുപെടും. ഡയലോഗുകൾ ഏറെയുള്ളതിനാൽ ചിത്രത്തിന്റെ കാഴ്ചാസുഖം സബ്ടൈറ്റിൽ വായന വഴി നഷ്ടപ്പെടാനും സാധ്യതയേറെ! ഒരു കാര്യം ആവർത്തിച്ചു പറയാം, ദങ്കലും ഛക് ദേ ഇന്ത്യയും ഛലാങ്കിൽ പ്രതീക്ഷിക്കരുത്!
Summary: Chhalaang Hindi Movie Review in Malayalam
Movie Chhalaang (Hindi)
Directed by Hansal Mehta
Written by Luv Ranjan, Aseem Arrora, Zeishan Quadri
Starring Rajkummar Rao, Nushrat Bharucha, Mohammed Zeeshan Ayyub, Saurabh Shukla
Music by Hitesh Sonik, Guru Randhawa–Vee, Yo Yo Honey Singh, Vishal–Shekhar
Cinematography by Eeshit Narain
Edited by Akiv Ali, Chetan Solanki
Release date 13 November 2020
Running time 2 Hours 16 minutes
Keywords: chhalaang movie review in malayalam, chhalaang movie download filmywap, chhalaang movie release date, chhalaang movie cast, chhalaang movie songs, chhalaang movie online, chhalaang movie imdb, chhalaang movie actor actors, chhalaang movie all songs , chhalaang movie available on amazon prime video, chhalaang movie all mp3 song download, chhalaang movie box office collection, chhalaang new bollywood movie, chhalaang movie dialogue, chhalaang movie download tamilrockers, chhalaang full movie watch online, chhalaang movie, chhalaang movie hd poster, chhalaang movie in amazon prime, chhalaang movie netflix, latest bollywood movie reviews,rajkummar rao movies, chhalaang movie plot, chhalaang movie parents guide, chhalaang movie actress
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ