കാത്തിരിപ്പിനൊടുവിൽ ആരാധകർക്ക് ദീപാവലിക്കാഴ്ചയായി ‘മാസ്റ്റർ’ സിനിമയുടെ ടീസർ. നവംബർ 14ന് ദീപാവലി ദിവസം വൈകിട്ട് ആറിന് ഔദ്യോഗികമായി ടീസർ പുറത്തുവിടും. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനും വിജയ് സേതുപതി വില്ലനുമായിട്ടുള്ള സിനിമയുടെ കഥ എന്താണ്? ഏതു കഥാപാത്രമാണ് വിജയ് അവതരിപ്പിക്കുന്നത്? എല്ലാറ്റിനുമുള്ള ഉത്തരവുമായാണ് ടീസറിന്റെ വരവ്. ടീസർ റിലീസിനു മുന്നോടിയായി #MasterTeaserDay എന്ന ഹാഷ്‌ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങായി. സാമൂഹിക മാധ്യമങ്ങളിലെ ലൈക്കുകളുടെയും ഷെയറുകളുടെയും റെക്കോർഡുകൾ പൊട്ടിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. യുട്യൂബിൽ ഏറ്റവും കൂടുതൽ പേർ കാണുന്ന ടീസറും മാസ്റ്ററിന്റേതായിരിക്കുമെന്നാണു സൂചന.
ചിത്രത്തിൽ അണ്ടർ കവർ പൊലീസ് ഓഫിസറായ കോളജ് പ്രൊഫസറായാണ് വിജയ് എത്തുന്നതെന്നാണു വിവരം. നേരത്തേ ഗുണ്ടയായ പൊലീസായി പ്രഭുദേവയുടെ ‘പോക്കിരി’ എന്ന ചിത്രത്തിലും വിജയ് തിളങ്ങിയിരുന്നു. വിജയ് സേതുപതി എത്തരത്തിലുള്ള വില്ലനായിരിക്കുമെന്നതും ടീസറിലൂടെ വ്യക്തമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാളവിക മോഹൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശന്തനു, ഗൗരി ജി.കിഷന്‍, രമ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദറിന്റെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുമായി ചേർന്ന് എക്സ്ബി ഫിലിം ക്രിയേറ്റേഴ്സാണ് ചിത്രം നിർമിക്കുന്നത്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം, എഡിറ്റിങ് ഫിലോമിൻ രാജ്. കഴിഞ്ഞ വർഷം ദീപാവലിക്കാണ് വിജയ്‌യുടെ ഹിറ്റ് ചിത്രം ‘ബിഗിൽ’ ആറ്റ്‌ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.
കോവിഡ് പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞ് 2021 പൊങ്കലിന് മാസ്റ്റർ തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. തമിഴ്‌നാട്ടിൽ നവംബർ 10 മുതൽ തിയറ്റുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രം റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. മാസ്റ്ററിന്റെ വർക്കുകളെല്ലാം ഇതിനോടകം പൂർത്തിയായി. നിലവിൽ കമൽ ഹാസനുമായി വിക്രം എന്ന ചിത്രത്തിന്റെ വർക്കിലാണ് ലോകേഷ്. ഇദ്ദേഹത്തിന്റെ ‘കൈതി’ എന്ന കാർത്തി ചിത്രം 2019ലെ വൻ ഹിറ്റുകളിലൊന്നായിരുന്നു. വിജയ് ആകട്ടെ ദളപതി 65 സിനിമയുടെ തിരക്കിലേക്കും കടന്നുകഴിഞ്ഞു.Summary: Vijay Fans Starts Celebrate Diwali with #MasterTeaserDay Hashtag
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ