ഐഎഫ്എഫ്കെയിൽ സൗറയുടെ മ്യൂസിക്കൽ ഡ്രാമ; ദ് കിങ് ഓഫ് ദി വേൾഡ് | മലയാളം സിനോപ്‍സിസ്, ട്രെയിലർ, മൂവി റേറ്റിങ്, റിവ്യൂ | IFFK 2022 Movies | Synopsis | Trailers | Review




ദ് കിങ് ഓഫ് ഓൾ ദി വേൾഡ് | 1 മണിക്കൂർ 35 മിനിറ്റ്‌ | The King of all the World 2021
(മെക്‌സിക്കോ, സ്പെയിൻ)
സംവിധാനം: കാർലോസ് സൗറ

ഒരു മ്യൂസിക് ഷോ ഒരുക്കുന്ന സംഘത്തെപ്പറ്റി ഒരു മ്യൂസിക് ഷോ–അതാണ് മാനുവലിന്റെ അടുത്ത സ്റ്റേജ് പ്രോജക്ട്. അതിന്റെ നൃത്തസംവിധാനത്തിനായി തന്റെ മുൻ ഭാര്യ സാറയുടെ സഹായമാണ് മാനുവൽ തേടുന്നത്. ഒരു യുവ നർത്തകിയെ മ്യൂസിക്കലിന്റെ ലീഡ് സ്ഥാനത്തേക്ക് അയാൾ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ പാട്ടു പോലെ അത്ര താളാത്മകമായിട്ടായിരുന്നില്ല ആ മ്യൂസിക്കലിന്റെ യാത്ര. അതിനിടെ പല ട്രാജ‍ഡി സംഭവങ്ങളുമുണ്ടാകുന്നു. യഥാർഥ്യമേത് ഫിക്ഷനേത് എന്നു തിരിച്ചറിയാനാകാത്ത വിധം സിനിമയിൽ ഉൾപ്പിരിവുകൾ സൃഷ്ടിക്കപ്പെടുന്നു. മെക്സിക്കൻ സംഗീതത്തിന്റെ ചടുലത പ്രേക്ഷകരിലേക്കും ആഴ്ന്നിറങ്ങും വിധമാണ് ഈ മ്യൂസിക്കൽ ഡ്രാമ ഒരുക്കിയിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ ‘ടാംഗോ’യിലൂടെ (1998) ഓസ്കർ നോമിനേഷൻ ലഭിച്ച കാർലോസ് സൗറയാണ് ചിത്രത്തിന്റെ സംവിധായകൻ. ഈ വിഖ്യാത ചലച്ചിത്രകാരനൊപ്പം ഛായാഗ്രാഹകൻ വിറ്റോറിയോ സ്റ്റൊറാറോ കൂടി ചേരുന്നതോടെ ദൃശ്യ–സംഗീത വിരുന്നാകുന്ന ദ് കിങ് ഓഫ് ദി വേൾഡ്. ‘അപോകാലിപ്സ് നൗ’ ഉൾപ്പെടെയുള്ള സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് വിറ്റോറിയോ.

ഐഎംഡിബി റേറ്റിങ്: 7.1/10

ചിത്രത്തിന്റെ മൂന്നു പ്രദർശനങ്ങളാണ് ഐഎഫ്എഫ്കെയിലുണ്ടാവുക. ആദ്യ പ്രദർശനം കൈരളി തിയേറ്ററിൽ മാർച്ച് 18ന് ഉച്ചയ്ക്ക് 12.30ന്.



IFFK 2022 Must Watch Movies Synopsis in Malayalam, Trailers, IFFK Movie Stills, IFFK 2022, iffk 2022, iffk registration, iffk 2022 films, iffk in, iffk reservation, iffk must watch movies, iffk schedule download, iffk registration 2022, iffk 2022 inauguration, iffk first day movies, iffk booking, the king of the world musical dramma 2021, Carlos Soura, Vittorio, Carlos Saura, Vittorio Storaro, IFFK Must watch movies 2022

അഭിപ്രായങ്ങള്‍