ഓസ്‌കറടിക്കുമോ ജല്ലിക്കെട്ട്? ജൂറിയെ ഞെട്ടിച്ചതെന്ത്?


മലയാള സിനിമയ്ക്കു ചരിത്ര നേട്ടം സമ്മാനിച്ച്, ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഓസ്കറിന്. 93–ാം ഓസ്കർ പുരസ്കാരത്തിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് ജല്ലിക്കെട്ട്. ദി ഡിസിപ്പിൾ, ഛലാങ്ക്, ശകുന്തള ദേവി, ശിക്കാര, ഗുഞ്ജൻ സക്സേന, ഛപ്പക്, ഗുലോബോ സിതാബോ, ചെക്ക് പോസ്റ്റ്, സീരിയസ് മെൻ, ബുൾബുൾ, ദി സ്കൈ ഈസ് പിങ്ക് തുടങ്ങിയ 27 ഇന്ത്യൻ സിനിമകളെ പിന്തള്ളിയാണ് ജല്ലിക്കെട്ടിന്റെ നേട്ടം. 1997ൽ ഗുരു, 2011ൽ ആദാമിന്റെ മകൻ അബു എന്നീ  മലയാളത്തിൽനിന്ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായിട്ടുണ്ട്.

ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ, ശാന്തി തുടങ്ങിയവർ പ്രധാന അഭിനേതാക്കളായ ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ രജതമയൂരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. മനുഷ്യനും അവന്റെയുള്ളിലെ വന്യതയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് എസ്.ഹരീഷും ആർ.ജയകുമാറുമാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ദൂരം കുറഞ്ഞു വരുന്ന കാഴ്ചയാണ് ജല്ലിക്കെട്ടിൽ പകർത്തിയതെന്നും ലിജോ പറയുന്നു. കെട്ടുപൊട്ടിച്ചോടുന്ന ഒരു പോത്തും അതിന്റെ പിന്നാലെയോടുന്ന ജനങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗിരീഷ് ഗംഗാധരനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.

ജല്ലിക്കെട്ട് ക്ലൈമാക്സി‌ൽ സംഭവിച്ചതെന്ത്? വിഡിയോ റിവ്യൂ കാണാം:


എന്തുകൊണ്ട് ജല്ലിക്കെട്ട് തിരഞ്ഞെടുത്തു?

ചിത്രത്തിന്റെ വിഷയം, പ്രൊഡക്‌ഷൻ ക്വാളിറ്റി, ലിജോയുടെ സംവിധാന മികവ് എന്നിവ പരിഗണിച്ചാണ് ചിത്രം തിരഞ്ഞെടുത്തതെന്ന് ജൂറി ബോർഡ് ചെയർമാൻ രാഹുൽ റവാലി പറഞ്ഞു. ‘മനുഷ്യനിലെ ഏറ്റവും അപരിഷ്കൃത രൂപം പുറത്തുകൊണ്ടുവരുന്ന ചിത്രമാണിത്. മനുഷ്യൻ മൃഗങ്ങളേക്കാൾ മോശമായി വരികയാണെന്നു ചിത്രം പറയുന്നു. ചിത്രം മനോഹരമായാണ് തിരശീലയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന പ്രൊഡക്ഷൻ. ചിത്രം സമ്മാനിക്കുന്ന ‘ഇമോഷൻ’ അതു കണ്ട ഞങ്ങളെയെല്ലാം ഏറെ സ്വാധീനിക്കുന്നതായിരുന്നു. മികച്ച സംവിധായകനാണ് ലിജോ. അതിനാലാണ് ജൂറിയിലെ ഭൂരിപക്ഷം പേരും ജല്ലിക്കെട്ട് തിരഞ്ഞെടുത്തതും..’ രാഹുൽ പറഞ്ഞു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ 14 അംഗങ്ങളടങ്ങിയതാണ് ജൂറി. കേരളത്തിൽനിന്ന് ആരും ജൂറിയിലുണ്ടായിരുന്നില്ല.

കഴിഞ്ഞ വർഷം സോയ അക്തറിന്റെ ഗലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. എന്നാൽ അന്തിമ പട്ടികയിലേക്കു ചിത്രം കടന്നില്ല. ഓസ്കറിനായുള്ള അന്തിമ പട്ടികയിലേക്ക് കടന്ന അവസാന ഇന്ത്യന്‍ ചിത്രം ലഗാൻ (2002) ആണ്. മുൻ വർഷങ്ങളിൽ വില്ലേജ് റോക്ക്‌സ്റ്റാർസ്, ന്യൂട്ടൻ, കോർട്ട്, വിസാരണൈ, ബർഫി, പീപ്പ്‌ലി ലൈവ് തുടങ്ങിയ ചിത്രങ്ങളും ഓസ്കറിനായി മത്സരിച്ചിട്ടുണ്ട്. സാധാരണ ഫെബ്രുവരിയിൽ നടത്തുന്നതിനു പകരം ഇത്തവണ ഏപ്രിൽ 25നാണ് ഓസ്കർ നിശ. 

ചിത്രം കാണാൻWatch Jallikattu Movie Online

Summary Highlights: Lijo Jose Pellissery's Jallikattu India's Official entry for Oscar

Keywords: Lijo Jose Pellissery Best Movies, jallikattu movie where to watch, Director Lijo Jose, Jallikattu Malayalam Movie Review, Jallikattu Climax Explained, Latest Malayalam Movie Reviews, Chemban Vinod, Jallikkettu Real Story, Jallikattu Movie Actors and Actress, jallikattu movie oscar entry, jallikattu movie download, jallikattu movie online watch, jallikattu movie amazon prime, jallikattu movie netflix, jallikattu movie free online watch, jallikattu movie telegram, jallikattu movie torrent, jallikattu movie explained, jallikattu climax


അഭിപ്രായങ്ങള്‍