അസാധാരണ അഭിനയം, അപർണ അദ്ഭുതമെന്ന് ദേവരെക്കൊണ്ട | Vijay Devarakonda is all Praises for Aparna Balamurali
അപർണ ബാലമുരളിക്ക് ഇതിൽപ്പരം സന്തോഷം ഇനി ലഭിക്കാനുണ്ടോ? തെലുങ്ക് യങ് സൂപ്പർ സ്റ്റാർ വിജയ് ദേവരെക്കൊണ്ടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. അപർണ നായികയായെത്തിയ സുധ കൊങ്കറയുടെ ചിത്രം ‘സൂരറൈ പോട്രി’ലെ സുന്ദരി എന്ന കഥാപാത്രത്തെക്കുറിച്ച് ദേവരെക്കൊണ്ടെ പറഞ്ഞതിങ്ങനെ: ‘ഞാനെപ്പോഴും അദ്ഭുതപ്പെടാറുണ്ട്, സുധ എവിടെനിന്നാണ് തന്റെ സിനിമകളിലേക്ക് ഇത്തരത്തിൽ അസാധാരണ കഴിവുള്ള അഭിനേത്രിമാരെ കണ്ടെത്തുന്നതെന്ന്. അഭിനയിക്കുകയാണെന്നേ തോന്നുകയില്ല. സ്വന്തം പ്രകടനത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്ന അഭിനേത്രി...’ ട്വിറ്ററിലാണ് അപർണയെ ടാഗ് ചെയ്ത് ദേവരെക്കൊണ്ട ഇക്കാര്യം കുറിച്ചത്. This Means a lot എന്ന വാക്കുകളോടെ നന്ദി പറഞ്ഞ് അപർണ ഇത് റീട്വീറ്റും ചെയ്തു.
സൂരറൈ പോട്ര്: മലയാളം റിവ്യൂ വായിക്കാം
സൂര്യയുടെ അസാധാരണ പ്രകടനത്തെയും ദേവരെക്കൊണ്ട അഭിനന്ദിച്ചു. ഒരു നടൻ എന്ന നിലയ്ക്ക് സിനിമയ്ക്കു വേണ്ടി എല്ലാം നൽകിയെന്നു മാത്രമല്ല, അതിന് നിർമാതാവായി വന്നു പിന്തുണയും നൽകി. ആരായാലും ഇഷ്ടപ്പെട്ടുപോകും സൂര്യയെ–എന്നായിരുന്നു വാക്കുകൾ. സുഹൃത്തുക്കൾക്കൊപ്പമാണ് സൂരറൈ പോട്ര് കണ്ടത്. എല്ലാവരും ആണുങ്ങൾ. സിനിമ കഴിഞ്ഞപ്പോൾ മൂന്നു പേർ ഇരുന്ന് കരയുന്നുണ്ടായിരുന്നു. സംവിധായിക സുധ കൊങ്കറയ്ക്കൊപ്പം വൈകാതെതന്നെ അഭിനയിക്കുമെന്നും ദേവരെക്കൊണ്ട പറഞ്ഞു. സംവിധായിക എന്ന നിലയിൽ സുധയോടുള്ള എല്ലാ ബഹുമാനത്തോടെയുമാണ് ഇതു പറയുന്നതെന്നും ദേവരെക്കൊണ്ട കൂട്ടിച്ചേർത്തു.
ചിത്രത്തിൽ എത്രമാത്രം ഫിക്ഷനുണ്ടെന്നറിയില്ല, അതിനാൽത്തന്നെ ക്യാപ്റ്റൻ ജി.ഗോപിനാഥിന്റെ ആത്മകഥ ‘സിംപ്ലി ഫ്ലൈ’ ഒരെണ്ണം ഓർഡർ ചെയ്തുകഴിഞ്ഞു. തെലുങ്കിലായാലും തമിഴിലായാലും തീർച്ചയായും കാണേണ്ട ചിത്രമെന്നും ദേവരെക്കൊണ്ട പറഞ്ഞു. സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാക്കിയ എയർ ഡെക്കാൻ എന്ന കമ്പനി സ്ഥാപിച്ച ക്യാപ്റ്റൻ ജി.ഗോപിനാഥിന്റെ ജീവിതമാണ് സുധ സിനിമയാക്കിയത്. കർണാടകയിലെ ഹസ്സനിലെ ഗോരുർ സ്വദേശിയാണ് ഗോപിനാഥ്. ചിത്രത്തിൽ വെട്രിമാരൻ എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച ജി.വി.പ്രകാശിനെയും ഛായാഗ്രാഹകൻ നികേത് ബൊമ്മിയെയും വില്ലനായെത്തിയ പരേഷ് റാവലിനെയും മികച്ച പ്രകടനം കാഴ്ച വച്ച മറ്റു നടീനടന്മാരെയും അഭിനന്ദിച്ചാണ് ദെവരെക്കൊണ്ട ട്വീറ്റുകൾ അവസാനിപ്പിച്ചത്.
Watch Soorarai Pottru in Amazon Prime Video
Summary: Telugu Star Vijay Devarakonda is all Praises for Malayalam actress Aparna Balamurali for Soorarai Pottru
Keywords: Vijay Devarakonda, Soorarai Pottru Latest Tamil Movie, Soorarai Pottru Malayalam Review Explained, Soorarai Pottru Surya, Aparna Balamurali, Soorarai Pottru Movie Watch Online, Soorarai Pottru Review, Soorarai Pottru Release, Soorarai Pottru Ratings, Soorarai Pottru IMDB, Soorarai Pottru Images, Actor Surya Latest Movie News, Malayalam Actress Aparna latest, Suriya, Sudha Kongara, soorarai pottru review, OTT, maara, Captain GR Gopinath, Aparna Balamurali, suriya new movie, Where to watch Soorarai Pottru, Suriya Maara, Air Deccan air, Captain Gopinath book Simply Fly, Sudha Kongara, Soorarai Pottru Amazon Prime Video
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ