Kerala SSLC Result 2023 LIVE Updates: Class 10 Results Today; Sites and Mobile App Links for Result | എസ്‌എസ്‌എൽസി ഫലം ഇന്ന്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് (May 19) വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരം പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മണി മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും മേയ് 19നു തന്നെ പ്രഖ്യാപിക്കും.

ഫലം അറിയാനുള്ള ലിങ്കുകൾ ചുവടെ:

എസ്എസ്എൽസി ഫലം അറിയാൻ ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:

www.prd.kerala.gov.in 

https://results.kerala.gov.in 

https://examresults.kerala.gov.in 

https://pareekshabhavan.kerala.gov.in

https://results.kite.kerala.gov.in 

https://sslcexam.kerala.gov.in 

എസ്എസ്എൽസി (എച്ച്ഐ) ഫലം അറിയാൻ:

http://sslchiexam.kerala.gov.in

ടിഎച്ച്എസ്എൽസി ഫലം അറിയാൻ:

http://thslcexam.kerala.gov.in

ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം അറിയാൻ:

http://thslchiexam.kerala.gov.in

എഎച്ച്എസ്എൽസി ഫലം:

http://ahslcexam.kerala.gov.in 

ഫലം അറിയാനുള്ള മൊബൈൽ ആപ്പുകൾ താഴെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം.

Saphalam 2023

PRD live

2023 മാർച്ച്‌ 9ന് ആരംഭിച്ച് മാർച്ച് 29നാണ് ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ അവസാനിച്ചത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ്  വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയ്ഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയ്ഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2960 പരീക്ഷാ സെന്ററുകൾ സജ്ജീകരിച്ചിരുന്നു. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 9 സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതി. 

ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തിയാക്കുകയായിരുന്നു. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ തവണ 99.26 ശതമാനമായിരുന്നു വിജയം.

SSLC Results Live Links, SSLC Result Sites, SSLC Result Websites Mobile Apps Live

അഭിപ്രായങ്ങള്‍